|    Jan 18 Wed, 2017 12:56 am
FLASH NEWS

കേരള മുസ്‌ലിംകള്‍ ഉത്തരേന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് മാതൃക: യുപി മന്ത്രി

Published : 30th September 2016 | Posted By: Abbasali tf

oz
കോഴിക്കോട്: കേരള മുസ്‌ലിംകള്‍  ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃകയാണെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി മുഹമ്മദ് അബ്ബാസ് പറഞ്ഞു. റവാബി ടൂര്‍സ് ആന്റ് ട്രാവല്‍സ് കോഴിക്കോട്ട് സംഘടിപ്പിച്ച ഉംറ ലക്ഷ്യവും മാര്‍ഗവും പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യാനന്തര ഉത്തരേന്ത്യയിലുള്ള സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നതിയിലുള്ളവര്‍ പാക്കിസ്ഥാനിലേക്ക് പോയപ്പോള്‍ മുസ്‌ലിം സമുദായത്തിലെ തികച്ചും നിരക്ഷരരും പാവങ്ങളുമായ ആളുകളാണ് ഉത്തരേന്ത്യയില്‍ ബാക്കിയായത്. ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രാപ്തിയുള്ള മുസ്‌ലിം നേതാക്കളും അവിടെയുണ്ടായില്ല. എന്നാല്‍ രാഷ്ട്രീയരംഗത്തു പോലും ശാക്തീകരണം നടന്നു.  തിരുവനന്തപുരം പാളയം പള്ളി ഇമാം ഹാഫിള് അബ്ദുല്‍ഗഫാര്‍ മൗലവി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക