|    Oct 17 Tue, 2017 11:40 am
Home   >  Todays Paper  >  page 10  >  

കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 6th October 2015 | Posted By: RKN

കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015ലെ ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡിന് യഹ്‌യ തളങ്കരയും എം എസ് ബാബുരാജ് അവാര്‍ഡിന് അഷ്‌റഫ് കുരിക്കള്‍ മഞ്ചേരിയും അര്‍ഹരായി.

നടി ലെന മോനിഷാ അവാര്‍ഡിന് അര്‍ഹയായി. ജി ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം സുനില്‍ ഭാസ്‌കറിന് സമ്മാനിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡിന് മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായിയെ തിരഞ്ഞെടുത്തു. നവാസ് പൂനൂര്‍, കെ എം കെ വെള്ളയില്‍, ഒ എം കരുവാരക്കുണ്ട്, അഡ്വ. പി എം ഹനീഫ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് എന്‍ പി മുഹമ്മദാലി, കെ എം കെ വെള്ളയില്‍, ടി എം സലീം, എം കെ എ കോയ, ഉഷാ ഗോപിനാഥ്, പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക