|    Oct 16 Tue, 2018 2:42 am
FLASH NEWS

കേരള ഭരണം ഫാഷിസത്തിനു പാദസേവ ചെയ്യുന്നു:പി കെ കുഞ്ഞാലിക്കുട്ടി എംപി

Published : 7th September 2017 | Posted By: fsq

 

താമരശ്ശേരി: ഇന്ത്യ സംഘ്പരിവാര്‍ ഭരിക്കുമ്പോള്‍ ഇടത്‌സര്‍ക്കാര്‍ കേരളത്തില്‍ അജണ്ട നടപ്പാക്കി ഫാഷിസ്റ്റ് സേവ നടത്തുകയാണെന്നും ഓരോ നീക്കത്തിലും അത് പ്രകടമാകുന്നുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജന.സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി രാജ്യത്തെ ഓരോ പൗരനും അവന്റെ ആശയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ തടയുകയും പ്രബോധകരെ തല്ലിച്ചതക്കുകയും ചെയ്ത ഫാഷിസ്റ്റുകളെയല്ല, ഇരകളെയാണ് ഇടത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സംഘ്പരിവാര്‍ നേതാവിന് ഭരണഘടനാവിരുദ്ധമായി ഇവിടെ വന്ന് ദേശീയ പതാക ഉയര്‍ത്താം. അതിനെ ചെറുക്കാന്‍ പോലീസിന് ചങ്കൂറ്റമില്ല . ലീഗിന്റെ കൊടിമരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാല്‍ ലീഗ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നു-കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടത്തായില്‍ ഗ്ലോബല്‍ കെഎംസിസി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കെഎംസിസിയും മുസ്ലിം ലീഗും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്കളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുയോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ എ കെ കാതിരി ഹാജി അധ്യക്ഷത വഹിച്ചു.  സയ്യിദ് ഹാരി സലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഓമശേരി പഞ്ചായത്ത് ഗ്ലോബല്‍ കെഎം സിസി യുടെ ലോഗോ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു എ പി ഉണ്ണികൃഷ്ണന്‍, സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, എംഎ റസാഖ് മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss