|    Jun 21 Thu, 2018 7:55 pm
FLASH NEWS
Home   >  Sports  >  Football  >  

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ വീണു; ഷില്ലോങ് ലജോങിന് കിരീടം

Published : 26th May 2018 | Posted By: vishnu vis

ഷില്ലോങ്: അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടത്തില്‍ ഷില്ലോങ് ലാജോങ് എഫ്‌സിക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. ഷില്ലോങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. കെയ്ന്‍സൈലാംഗ് ഖോങ്‌സിറ്റാണ് ഷില്ലോങിന് വേണ്ടി ഗോള്‍ നേടിയത്. അവശേഷിക്കുന്ന ഗോള്‍ കേരള താരവും നല്‍കി.
കളിയുടെ നാലാം മിനിറ്റിലാണ് ഭാഗ്യം കെടുത്തിയ ഗോള്‍ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പതിയുന്നത്. ബോക്‌സിനകത്തേക്ക് എത്തിയ പന്ത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് യുവനിര കൂടുതല്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ഗോളുകള്‍ അകന്നു നിന്നു.
ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഒരു ലീഡിന്റെ ആനുകൂല്യത്തില്‍ ഷില്ലോങ് കളിച്ചു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും നിക്ഷേപിച്ചു. കെയ്ന്‍സൈലാംഗ് ഖോംങ്‌സിറ്റാണ് ഷില്ലോങിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. അതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിക്കുകയും ചെയ്തു. ഒടുവില്‍ അവസാന വിസിലും മുഴങ്ങിയതോടെ രണ്ടു ഗോള്‍ വിജയവുമായി ഷില്ലോംഗ് യുവനിര അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടവും ചൂടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss