|    Nov 24 Fri, 2017 6:25 pm
FLASH NEWS

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാമത്തെ ഫുട്‌ബോള്‍ സ്‌കൂള്‍ ബേഡകത്ത്

Published : 5th August 2017 | Posted By: fsq

 

കാസര്‍കോട്: ഐഎസ്എല്‍ തരംഗമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്്‌സി, കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും വിന്നേഴ്‌സ് ബേഡഡുക്ക, മഞ്ഞപ്പട ബേഡകം എന്നിവയുടെയും സഹകരണത്തോടെ ബേഡകത്ത് ആരംഭിക്കുന്ന പരിശീലന കേന്ദ്രമായ ഫുട്‌ബോള്‍ സ്‌കൂളിലേക്ക് പ്രവേശനത്തിനായി കുട്ടിത്താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന് താല്‍പര്യമുള്ള അണ്ടര്‍ 10, 12, 14, 16 പ്രായവിഭാഗത്തിലുള്ള താരങ്ങള്‍ 12ന് വൈകിട്ട് ആറിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9745572433, 9995491819. ജില്ലയില്‍ അഞ്ചിടങ്ങളിലായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം കോച്ചിങ് സെന്ററുകള്‍ വരുന്നത്. ഇതില്‍ നാലാമത്തെതാണ് ബേഡകത്ത് തുടങ്ങുന്നത്. സംസ്ഥാനത്തെ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യവികസനത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌ക്കോര്‍ലൈനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഫുട്‌ബോള്‍ സ്‌കൂള്‍സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക