|    Jun 25 Mon, 2018 10:42 pm
FLASH NEWS
Home   >  Sports  >  Cricket  >  

കേരള ബ്ലാസ്‌റ്റേഴ്‌സിന് നിരാശ; അടുത്ത സീസണില്‍ ആരോണ്‍ ഹ്യൂസ് ടീമിലില്ല

Published : 28th May 2017 | Posted By: ev sports


കുക്ക്‌സ്ടൗണ്‍: ഐസ്എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കാക്കാന്‍ ആരോണ്‍ ഹ്യൂസ് ഉണ്ടാവില്ല. വടക്കന്‍ അയര്‍ലന്‍ഡ് താരമായ ഹ്യൂസ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡിലൊത്തിയാനുമായി ഒരു വര്‍ഷത്തേക്ക് കരാറൊപ്പിട്ടതോടെയാണ് ഹ്യൂസ് അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായത്. ഈ വര്‍ഷം ഓഗസ്റ്റ് അഞ്ച് മുതല്‍ അടുത്തവര്‍ഷം മെയ് 13വരെയാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ എട്ട് മല്‍സരങ്ങള്‍ ഹ്യൂസ് ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനായി കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മാര്‍ക്വി താരമായി ടീമിലെത്തിയ ഹ്യൂസ് ഒരു ഗോളും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss