കേരള ബ്ലാസ്റ്റേഴ്സിന്റേത് മികച്ച ആരാധകരെന്ന് ഇയാന്‍ ഹ്യൂം
Published : 12th November 2015 | Posted By: SMR
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും കൂടുമാറിയ ശേഷം ആദ്യമായി കൊച്ചിയില്‍ കളിക്കാനെത്തിയ ഇയാന്‍ ഹ്യൂമിന് കൊച്ചിയിലെ ആരാധകരുടെ നിറഞ്ഞ പിന്തുണ. എതിര്ടീമായിരുന്നിട്ടു പോലും തന്നെ ആവോളം പ്രോല്‍സാഹിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റേ ആരാധകരാണ് ഐഎസ്എല്ലിലെ ഏറ്റ വും മികച്ച ആരാധകരെന്നും ഹ്യൂം മല്‍സരത്തിനു ശേഷം പറഞ്ഞു.
”മറ്റൊരു ടീമിനൊപ്പം കേരളത്തിലേക്ക് വീണ്ടും എത്തിയതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടുവോളം പിന്തുണ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു. മികച്ച കളി തന്നെയാണ് ബ്ലാസ്റ്റേഴ്സും പുറത്തെടുത്തത്. ഭാഗ്യം ഞങ്ങളോടൊപ്പമായിരുന്നതിനാല് കൂടിയാണ് മല്‍സരത്തില്‍ വിജയിച്ചു വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാനായത്”- ഹ്യൂം പറ ഞ്ഞു. മല്‍സരത്തില്‍ ഗോളെന്നുറപ്പിച്ച തന്റെ ഷോട്ട് ബാറില്‍ തട്ടിയകന്നതിലെ നിരാശയും ഹ്യൂം മറച്ചുവച്ചില്ല. മല്‍സരം തോറ്റിരുന്നെങ്കില്‍ ഗോളാവാത്തതിനാല് താന്‍ നിരാശനാവുമായിരുന്നുവെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.