|    Jan 19 Thu, 2017 5:43 am
FLASH NEWS

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന ക്യാംപ് ഗ്രീന്‍ഫീല്‍ഡില്‍ പുരോഗമിക്കുന്നു

Published : 1st September 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ  പരിശീലന ക്യാംപിന് കാര്യവട്ടത്തെ രാജ്യാന്തര സ്‌റ്റേഡിയമായ ഗ്രീല്‍ഫീല്‍ഡില്‍ നാലുനാള്‍ പിന്നിടുന്നു.
വിദേശ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെയും ഗോള്‍കീപ്പര്‍ പരിശീലകനുമായ ഗ്രഹാംസ്റ്റാക്കിന്റെയും നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം  28നു തുടങ്ങിയ ക്യാംപില്‍ വിദേശ താരങ്ങളായ മൈക്കല്‍ ചോപ്ര, ആന്റോണിയോ ജെര്‍മെയ്ന്‍, സെഡ്രിക് ഹെങ്‌ബെര്‍ട്ട് ഉള്‍പ്പെടെ 14 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
മലയാളി  താരങ്ങളായ മുഹമ്മദ് റാഫി, പ്രശാന്ത്, മോഹന്‍എന്നിവര്‍ക്ക് പുറമെ ഇശ്ഫാഖ് അഹ്മ്മദ്, ഗുര്‍വീന്ദര്‍ സിങ് ,ഹാവോകിപ്പ് , കുനാല്‍ സാവന്ത് തുടങ്ങിയവരും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.
ആദ്യദിനങ്ങളില്‍ കളിക്കാരുടെ ആത്മവിശ്വാസവും ശാരീരികക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലനമാണ് നടന്നത്. ദിവസവും രണ്ടു മണിക്കൂര്‍ നീളുന്ന പരിശീലനം വൈകുന്നേരം നാലിന് തുടങ്ങി ആറിന് അവസാനിക്കും. മാര്‍ക്വി താരം ആരണ്‍ ഹ്യൂസ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നോ നാളെയോ ക്യാംപിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍, പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തിലുള്ള ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായ കളിക്കാരില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനം ഗ്രീന്‍ഫീല്‍ഡില്‍ നടന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ബംഗളുരുവിന്റെ മികച്ച കളിക്കാരനായ മലയാളി താരം സി കെ വിനീത് കഴിഞ്ഞ ദിവസം പരിശീലന ക്യാംപില്‍ എത്തിയിരുന്നു.  ശനിയാഴ്ച മുംബൈയില്‍  നടക്കുന്ന പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മല്‍സരം കഴിഞ്ഞുമാത്രമേ  മലയാളി താരം ആന്റോ അടക്കമുള്ള ദേശീയ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ എത്തുകയുള്ളൂ.
ഈ മാസം ആറിന് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലുള്ള   ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലനത്തിന് സമാപനമാവും. ഏഴിന് തായ്‌ലന്‍ഡിലേക്കു  തിരിക്കുന്ന  ടീം അവിടുത്തെ പരിശീലന ക്യാംപും കഴിഞ്ഞു സപ്തംബര്‍ 20ന് കൊച്ചിയിലെത്തും.  ഒക്‌ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക