|    Jul 21 Sat, 2018 12:11 am
FLASH NEWS
Home   >  Sports  >  Football  >  

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് രണ്ടു മലയാളി താരങ്ങള്‍ കൂടി

Published : 6th September 2017 | Posted By: ev sports

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് രണ്ടു മലയാളി താരങ്ങള്‍ കൂടി.  കണ്ണൂര്‍ സ്വദേശി സഹല്‍ അബ്ദുല്‍ സമദിനെയും മലപ്പുറം സ്വദേശി ജിഷ്ണു ബാലകൃഷ്ണനെയുമാണ് ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണ് മുന്നോടിയായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. ഇതാണ് ഇരുവര്‍ക്കും ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വഴി തുറന്നത്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുമെന്ന് മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിലെ മലയാളി താരങ്ങളുടെ എണ്ണം ആറായി. സി.കെ വീനിത്, റിനോ ആന്റോ, കെ.പ്രശാന്ത്, അജിത് ശിവന്‍ എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss