|    Jul 21 Sat, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പരിശീലനം സ്‌പെയിനില്‍

Published : 8th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗി (ഐഎസ്എല്‍)ന്റെ നാലാം സീസന് മുന്നോടിയായുള്ള ക്യാംപ് ഉടന്‍ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്‌ലൂരി. ആദ്യഘട്ടത്തില്‍ ടീമിലെ ഇന്ത്യന്‍ താരങ്ങളെ അണിനിരത്തി ആരംഭിക്കുന്ന പരിശീലന ക്യാംപില്‍ വൈകാതെ എട്ട് വിദേശ താരങ്ങളും കൈകോര്‍ക്കും.  സ്‌പെയിനിലായിരിക്കും ഇത്തവണ ടീമിന്റെ വിദേശ പരിശീലനം. കൊച്ചി അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വേദിയായതിനാല്‍ പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടര്‍17 ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എല്‍ മൂന്നു സീസണുകള്‍ കഴിഞ്ഞെങ്കിലും ടീം മാനേജ്‌മെന്റിന് ഇതു വരെ ലാഭമുണ്ടാക്കാനായിട്ടില്ല. ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാന്‍ പോലും ഇനിയും അഞ്ചു വര്‍ഷത്തോളമെങ്കിലും എടുക്കും. എങ്കിലും ഫുട്‌ബോളിന്റെ വികസനത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ടീം ഉടമകള്‍ സന്നദ്ധരാണ്. കേരളത്തിലെ ഗ്രാസ്‌റൂട്ട് പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന് മാഞ്ചസ്റ്റര്‍ പോലുള്ള ക്ലബ്ബുമായുള്ള ബന്ധമാണ് ടീം തിരഞ്ഞെടുപ്പ് സുഗമമാക്കിയത്. താരങ്ങളെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അത് യാഥാര്‍ഥ്യമായെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടീം സിഇഒ വരുണ്‍ ത്രിപുരനേനി, സഹ പരിശീലകന്‍ തങ്‌ബോയി സിങ്‌തോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss