|    Dec 15 Sat, 2018 2:02 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള ബാങ്ക്: സഹകരണ മേഖല കൂടുതല്‍ ശക്തിപ്പെടും- മുഖ്യമന്ത്രി

Published : 15th November 2018 | Posted By: kasim kzm

കാസര്‍കോട്്്: കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ മേഖലയുടെ ശാക്തീകരണത്തിനു വഴിവയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമായി മാറും. സംസ്ഥാനത്തിന്റെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കേരളത്തിന്റേതായ ഒരു ബാങ്ക് യഥാര്‍ഥ്യമാവുന്നതോടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയും. ബാങ്ക് വരുന്നതു പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ് ഏറെ മെച്ചമുണ്ടാക്കുക. ജില്ലാ സഹകരണ ബാങ്കുകളുടെ കീഴില്‍ മാത്രം 800 ബ്രാഞ്ചുകളാണുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേരള ബാങ്കുമായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം ഇടപാടുകാര്‍ക്കു കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കാനും കഴിയും. കേരള ബാങ്കിന് പ്രാഥമികാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അന്തിമാനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയും. എന്‍ആര്‍ഐ അക്കൗണ്ടിനുള്ള അനുമതി കൂടി ലഭിച്ചാല്‍ പ്രവാസികള്‍ക്കു വലിയ സഹായമാവും. നിലവില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനു ചില പ്രയാസങ്ങളുണ്ട്. ലോകത്ത് എവിടെ നിന്നും വേഗത്തില്‍ കേരള ബാങ്കിലേക്ക് പണം അയക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളിലൂടെ നാട്ടിലുള്ള ബന്ധുകള്‍ക്കും വ്യക്തികള്‍ക്കും അത് ഉടന്‍ തന്നെ ലഭ്യമാക്കുന്നതിനും കഴിയും. കേരള ബാങ്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നതിനു തെളിവാണ് മറ്റ് സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരള മാതൃകയുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ പി ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss