|    Nov 15 Thu, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള ബാങ്ക്: പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലാതിരുന്നിട്ടും 17ന് കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ബാങ്കിങ് നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാവില്ലെന്നിരിക്കെ എങ്ങിനെയാണ് കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ബാങ്കിനെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ മറുപടി കൊടുത്തിട്ടില്ല. കേരള ബാങ്ക് ഉണ്ടാക്കി നമ്മുടെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തെ തടയുമെന്ന യുഡിഎഫിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടിെല്ലന്നും ചെന്നിത്തല വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss