|    Sep 24 Mon, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള ബാങ്ക് ഓണത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കും: മന്ത്രി കടകംപള്ളി

Published : 13th February 2018 | Posted By: kasim kzm

കണ്ണൂര്‍: മലയാളികള്‍ക്ക് ഓണസമ്മാനമായി കേരള ബാങ്ക് ഓണത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള സഹകരണ കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സഹകാരി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. സഹകരണ കോണ്‍ഗ്രസും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. 42 ശതമാനം സഹകരണ ബാങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള ബാങ്ക് വരുന്നതോടെ ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അത്തരം ബാങ്കുകള്‍ക്ക് സഹായം നല്‍കും. പുതുതലമുറ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാനാകുംവിധം പ്രാഥമിക സഹകരണ ബാങ്കുകള്‍ സജ്ജമാക്കും. പിഎസ്എസി വഴിയായിരിക്കും നിയമനം. വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സഹകരണ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സഹകരണ കോണ്‍ഗ്രസിന്റെ കാലാവധി അഞ്ചുവര്‍ഷമെന്നത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തും. പുതിയ സഹകരണ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss