|    Feb 23 Fri, 2018 10:22 am
FLASH NEWS

കേരള ബാങ്കിനെതിരേ സഹകാരികളുടെ ധര്‍ണ

Published : 8th August 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ സഹകരണ ജോയി ന്റ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സിപിഎം നടത്തുന്ന ഗൂഢനീക്കമാണ് കേരള ബാങ്ക് രൂപീകരണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ വേദി ജില്ലാ ചെയര്‍മാന്‍ അഡ്വ. ജെയ്‌സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. എം നാരായണന്‍കുട്ടി, എ കെ ബാലകൃഷ്ണന്‍, മുണ്ടേരി ഗംഗാധരന്‍, കെ എന്‍ രവീന്ദ്രന്‍, കെ ജെ തോമസ്, പി ഷാജി, എം ഒ മാധവന്‍, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, സുരേഷ്ബാബു എളയാവൂര്‍, വി ഭാസ്‌കരന്‍, എം എന്‍ രവീന്ദ്രന്‍, പി അനന്തകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss