|    May 27 Sat, 2017 1:51 pm
FLASH NEWS

കേരള ഫോട്ടോഗ്രാഫേഴ്‌സ് മെഗാ ഫോട്ടോ വീഡിയോ എക്‌സ്‌പോ കൊച്ചിയില്‍

Published : 25th February 2016 | Posted By: SMR

കൊച്ചി: കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂനിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ഫോട്ടോ വീഡിയോ അനുബന്ധ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും രാജ്യാന്തര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
26 മുതല്‍ 28 വരെ കലൂര്‍ റെന കോക്കേഴ്‌സ് ഇവന്റ് ഹബ്ബിലാണ് ഒബ്‌സ്‌ക്യൂറ 2016 എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 9.30ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രാജ്യാന്തര കമ്പനികളുടേത് ഉള്‍പ്പെടെ 90 സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും.
രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനത്തോട് അനുബന്ധിച്ചു ഫോട്ടോഗ്രഫി, വീഡിയോഗ്രഫി സൗജന്യ ക്ലാസുകള്‍, സൗജന്യ കാമറ ചെക്കപ്പ്, സൗജന്യ നേത്ര പരിശോധന എന്നിവയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്ക് 9447774111 എന്ന മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിക്കണം. യൂനിയന്‍ സംസ്ഥാന സെക്രട്ടറി ബൈജു ഓമല്ലൂര്‍, കണ്‍വീനര്‍ ജോഹര്‍ കെ ജെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day