|    Jan 21 Sat, 2017 5:48 am
FLASH NEWS

കേരള ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു

Published : 7th August 2016 | Posted By: SMR

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കു മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന 2016 ലെ കേരള ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങളെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള വ്യവസ്ഥയാണ് കോടതി സ്റ്റേ ചെയ്തത്.
കേരളത്തില്‍ നിന്നു കര്‍ണാടകയിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് ഒരുവര്‍ഷത്തെ മുന്‍കൂര്‍ നികുതി പിരിക്കുന്നുണ്ടെന്ന ധാരണയിലാണു കേരളസര്‍ക്കാര്‍ ബജറ്റിലും ഫിനാന്‍സ് ബില്ലിലും ഇത്തരം ഒരു വ്യവസ്ഥ കൊണ്ടുവന്നതെന്നും എന്നാലിതു കേരളസര്‍ക്കാരിന്റെ തെറ്റായ നിഗമനമാണെന്നും ഹരജിക്കാര്‍ വാദിച്ചു.
കര്‍ണാടകയില്‍ ടൂറിസ്റ്റ് വാഹനത്തിനുള്ള അംഗീകൃത കാലഘട്ടത്തേക്കാണു നികുതി ഈടാക്കുന്നത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷത്തെ അനുമതി കൊടുക്കുന്നതുകൊണ്ടാണ്, കര്‍ണാടക സര്‍ക്കാര്‍ ഒരുവര്‍ഷത്തെ നികുതി മുന്‍കൂര്‍ വാങ്ങുന്നത്. കര്‍ണാടക സര്‍ക്കാരിനെക്കൊണ്ട് ഒരുവര്‍ഷത്തേക്കുള്ള നികുതി പിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ട് ഇതിന്റെ മറവില്‍ കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കു വരുന്ന വാഹനങ്ങളില്‍ നിന്ന് ഒരുവര്‍ഷത്തേക്കു നികുതിപിരിക്കാനുള്ള പിന്‍വാതില്‍ നീക്കമാണു നടക്കുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു കോടതി സ്റ്റേ ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക