|    Sep 25 Tue, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള ഫണ്ടിലേക്ക് കൂടുതല്‍ സഹായം; ഞായറാഴ്ച മാത്രം ലഭിച്ചത് 15 ലക്ഷം ദിര്‍ഹം

Published : 29th August 2018 | Posted By: kasim kzm

ദുബയ്: പ്രളയദുരന്തത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി അഭയാര്‍ഥികളായി കഴിയുകയും ചെയ്യുന്ന മലയാളികളെ സഹായിക്കാനായി ഞായറാഴ്ച മാത്രം 2 കോടി 84 ലക്ഷം രൂപയ്ക്ക് തുല്യമായ 15 ലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാര്‍ അല്‍ബര്‍ സൊസൈറ്റി എന്ന സന്നദ്ധസംഘടന ആദ്യഘട്ട സഹായം എന്ന നിലയില്‍ 10 ലക്ഷം ദിര്‍ഹമാണ് നല്‍കിയിരിക്കുന്നത്.
ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബയ് ഇസ്‌ലാമിക് ബാങ്ക് 5 ലക്ഷം ദിര്‍ഹമാണ് നല്‍കിയിരിക്കുന്നത്. യുഎഇ ഭരണാധികാരികളായ ശെയ്ഖ് ഖലീഫ ബിന്‍ സയിദ്, ശെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് എന്നിവരുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ദേശീയ കേരള സഹായ സമിതിയുടെ നിര്‍ദേശപ്രകാരം യുഎഇ റെഡ്ക്രസന്റ് സമിതിക്കാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഭരണാധികാരികളുടെ നിര്‍ദേശപ്രകാരം തങ്ങള്‍ വിവിധ കേന്ദ്രങ്ങള്‍ വഴി ദുരിതം അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണെന്ന് ദാര്‍ അല്‍ബര്‍ സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫ അല്‍ മസ്‌റൂയി അറിയിച്ചു.
ദുരിതാശ്വാസ ക്യാംപിലും മറ്റും കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായിരിക്കും ഈ തുക വിനിയോഗിക്കുക. രാജ്യത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച മലയാളികള്‍ കഷ്ടപ്പെടുമ്പോള്‍ അവരെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss