|    Oct 21 Sun, 2018 8:58 pm
FLASH NEWS

കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം

Published : 16th September 2017 | Posted By: fsq

 

കൊല്ലം:എയ്ഡഡ് വിദ്യാലയങ്ങളുടെ മാനേജര്‍മാരുടെ സംഘടനയായ കേരള പ്രൈവറ്റ്(എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസ്സോസിയേഷന്‍ (കെപിഎംസ്എംഎ). സംസ്ഥാന സമ്മേളനം 19ന് മലപ്പുറത്തെ റോസ് ലോഞ്ച് ആഡിറ്റോറിയത്തില്‍ വെച്ച് നടത്തും.  ഗുണമേന്‍മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കാന്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സംരക്ഷിക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, കണ്‍സില്‍മീറ്റ്, വിദ്യാഭ്യാസ സമ്മേളനം, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. എണ്‍പത് വയസ്സ് പൂര്‍ത്തിയാക്കിയ സ്‌കൂള്‍ മാനേജര്‍മാരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. വിവിധ സമ്മേളനങ്ങളിലായി പികെ കുഞ്ഞാലിക്കുട്ടി എംപി, മുന്‍വിദ്യാഭ്യാസ മന്ത്രിമാരായ പികെ അബ്ദുറബ്ബ് എംഎല്‍എ, അഡ്വ. നാലകത്ത് സൂപ്പി എന്നിവരും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കാമാര്‍ ഐഎഎസ് എന്നിവരും പങ്കെടുക്കും.മാനേജര്‍മാരുടെ നിയമന അധികാരം കവര്‍ന്നെടുത്തുള്ള കെഇആര്‍ ഭേദഗതികള്‍ പിന്‍വലിക്കുക, വിദ്യാഭ്യാസ അവകാശനിയമത്തിന്റെയും സുപ്രീകോടതി വിധിയുടെയും അടിസ്ഥനത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ കലാ-കായിക അധ്യാപകരെ നിയമിക്കുക, ഒന്‍പത്, പത്ത് എന്നീ ക്ലാസുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:35 ആയി പുനഃക്രമീകരിക്കുക, കഴിഞ്ഞ അധ്യയന വര്‍ഷത്തെയും ഈ അധ്യായന വര്‍ഷത്തയെും എല്ലാ നിയമനങ്ങളും അംഗീകരിക്കുക, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ചുമതലയില്‍നിന്നും ഒഴിവാക്കുക, ഹയര്‍സെക്കന്‍ഡറിയില്‍ ലൈബ്രേറിയന്‍, ക്ലര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ തസ്തികകള്‍ സൃഷ്ടിക്കണമെന്നുള്ള കോടതിവിധി നടപ്പിലാക്കുക.എന്നീ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സംഘടന സര്‍ക്കാരിന് പലതവണ നിവേദനം നല്‍കിയിട്ടുള്ളതാണെന്നും ഈ വിഷയങ്ങളില്‍ തീരുമാനമുണ്ടാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ മണി, ജി നന്ദകുമാര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് ജനറല്‍ സെക്രട്ടറി വിവി ഉല്ലാസ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss