|    Jun 21 Thu, 2018 2:52 am
FLASH NEWS
Home   >  Sports  >  Football  >  

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; അവസാന അങ്കം നാളെ തൃശൂരില്‍

Published : 30th May 2017 | Posted By: ev sports

കെഎസ്ഇബി ടീം

എഫ്‌സി തൃശൂര്‍

തൃശൂര്‍: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ വൈകിട്ട് നാലിന് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ പി സണ്ണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൃശൂര്‍ എഫ്‌സിയും കെഎസ്ഇബിയും തമ്മിലാണ് മത്സരം. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലാമത് കൊച്ചിന്‍ഷിപ്പിയാഡ് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ കലാശപ്പോരാട്ടമാണ് ഇന്ന് തൃശൂരില്‍ നടക്കുക.
വിജയികള്‍ക്ക് കെപിഎല്‍ വിന്നേഴ്‌സ് ട്രോഫിയും രണ്ടുലക്ഷം രൂപയുടെ ക്യാഷ് െ്രെപസും വ്യക്തിഗത സമ്മാനങ്ങളും നല്‍കും. റണ്ണറപ്പിനു കെപിഎല്‍ റണ്ണറപ്പ് ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസും വ്യക്തിഗത സമ്മാനങ്ങളും സമ്മാനിക്കും. മാന്‍ ഓഫ് ദി മാച്ചിന് 5000 രൂപ സമ്മാനിക്കും. ഇതിനു പുറമേ ഫെയര്‍ പ്ലേ ട്രോഫിയും ഏറ്റവും മികച്ച കളിക്കാരന് എംവിപി ട്രോഫിയും സമ്മാനിക്കും. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായിരിക്കും.
രാജ്യത്ത് ആദ്യമായി എവേ ഹോം അടിസ്ഥാനത്തില്‍ നടത്തുന്ന സംസ്ഥാന ഫുട്‌ബോള്‍ ലീഗാണ് കേരള പ്രീമിയര്‍ ലീഗെന്ന് കെ പി സണ്ണി പറഞ്ഞു. പതിനൊന്ന് ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് ലീഗ്മത്സരം സംഘടിപ്പിച്ചത്. എ ഗ്രൂപ്പില്‍ ഗോകുലം എഫ്‌സി, കെഎസ്ഇബി, എഫ്‌സി കേരള, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കലിക്കറ്റ് ക്വാര്‍ട്‌സ് സോക്കര്‍ എഫ്‌സി എന്നീ ടീമുകളും ബി ഗ്രൂപ്പില്‍ സാറ്റ് തിരൂര്‍, എഫ്‌സി തൃശൂര്‍, കേരള പോലിസ്, എസ്‌ഐബി, ഏജീസ്, സെന്‍ട്രല്‍ എക്‌സൈസ് എന്നിവരും അണിനിരന്നു.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ സ്‌റ്റേഡിയങ്ങളില്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് കെപിഎല്‍ മത്സരങ്ങള്‍ നടന്നത്. കേരളത്തിലെ മികച്ച 10 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി 47 മത്സരങ്ങളില്‍ ഏറ്റുമുട്ടി. സെമിഫൈനല്‍ അടക്കം 49 മത്സരമാണ് നാലാമത് കേരള പ്രീമിയര്‍ ലീഗില്‍ നടന്നത്. തിങ്കളാഴ്ച തൃശൂരില്‍ നടന്ന സെമിയില്‍ മലപ്പുറം ഗോകുലം എഫ്.സിയെ സഡന്‍ ഡെത്തില്‍ 65നു തോല്‍പ്പിച്ചാണ് തൃശൂര്‍ എഫ്‌സി ഫൈനലിലെത്തിയത്. തിരൂരില്‍ നടന്ന മറ്റൊരു സെമിയില്‍ സാറ്റ് ടീമിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 41ന് തോല്‍പ്പിച്ചാണ് കെഎസ്ഇബി ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. കലാശപ്പോരാട്ടം സൗജന്യമായി ഏവര്‍ക്കും കാണാം.
ഈ സീസണില്‍ രണ്ടു ഗ്രൂപ്പുകളിലായി ആകെ 11 ടീമുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. എ ഗ്രൂപ്പില്‍ അഞ്ചും ബി ഗ്രൂപ്പില്‍ ആറും ടീമുകളായിരുന്നു. എന്നാല്‍ കോഴിക്കോട് ക്വാര്‍ട്‌സ് സോക്കര്‍ എഫ്‌സി പിന്മാറിയതിനാല്‍ ടീം പത്തായി ചുരുങ്ങി. അവരുടെ പിന്മാറ്റത്തിനു കാരണമറിയില്ല. ലീഗ് പുരോഗമിക്കുന്നതിനിടെ മത്സരത്തില്‍നിന്ന് പിന്മാറിയ കലിക്കറ്റ് ക്വാര്‍ട്‌സിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെ പി സണ്ണി പറഞ്ഞു. സി കെ വിനീതിന്റെ വിഷയവുമായി കെഎഫ്എയുടെ ഭാരവാഹികള്‍ മന്ത്രിയെയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതരേയും കണ്ടിരുന്നുവെന്നും പറഞ്ഞു.
കെപിഎല്‍ ഫൈനലിനു മുമ്പ് ഇന്നു രാവിലെ എട്ടിന് സംസ്ഥാന അണ്ടര്‍10, അണ്ടര്‍ 12 അക്കാദമി ഫുട്‌ബോള്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. അണ്ടര്‍ പത്ത് വിഭാഗത്തില്‍ എറണാകുളം എളമക്കര അക്കാദമിയും കാലിക്കറ്റ് യൂണിവേഴ്‌സല്‍ ക്ലബും അണ്ടര്‍ 12 വിഭാഗത്തില്‍ സെപ്റ്റ് കോഴിക്കോടും പാലക്കാട് ടാലന്റ് സ്‌പോര്‍ട്‌സ് അക്കാദമിയും ഏറ്റുമുട്ടും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി സി ജോണ്‍സണ്‍, എം വി ഡേവിസ്, മൈക്കിള്‍ ആന്‍ഡ്രൂസ് എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss