|    Dec 16 Sun, 2018 7:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരള പ്രീമിയര്‍ ലീഗ് : കിരീടം കെഎസ്ഇബിക്ക്

Published : 1st June 2017 | Posted By: fsq

 

തൃശൂര്‍: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെഎസ്ഇബി ചാംപ്യന്‍മാര്‍. ആതിഥേയരായ എഫ്‌സി തൃശൂരിന് ഹോംഗ്രൗണ്ടില്‍ അടിപതറിയപ്പോള്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് കെഎസ്ഇബി കപ്പ് ഉയര്‍ത്തുകയായിരുന്നു. കളിയുടെ തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ എഫ്‌സി തൃശൂര്‍ കെഎസ്ഇബിയെ ഞെട്ടിച്ച് ആദ്യ ഗോള്‍ നേടി. ക്യാപ്റ്റന്‍ പി ടി സോമിയുടെ മനോഹരമായ ഷോട്ട് ഗോളി അഖില്‍ സോമനെ കീഴടക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. ഗോള്‍ വീണതോടെ പ്രതിരോധം ശക്തമാക്കി കെഎസ്ഇബി താരങ്ങളുടെ കിണഞ്ഞുള്ള പരിശ്രമത്തിന് മൂന്ന് മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. സ്‌ട്രൈക്കര്‍ അലക്‌സ് മനോഹരമായ പ്ലേസിങിലൂടെ എഫ്‌സി വലകുലുക്കി. ദുര്‍ബലമായ എഫ്‌സി പ്രതിരോധത്തെ നിഷ്പ്രയാസം മറികടന്ന അലക്‌സും സജീവ് ഖാനും ഡൊണല്‍ കെന്നിയും എഫ്‌സിക്ക് ഭീഷണിയായി. മുപ്പത്തിമൂന്നാമത്തെ മിനിറ്റില്‍ ഇടതുവിങില്‍ നിന്നും സജീവ് ഖാന്റെ ഹെഡര്‍ പറന്നെത്തിയപ്പോള്‍ മനോഹരമായ ഹെഡറിലൂടെ ജോബി ജസ്റ്റിന്‍ അത് വലയിലാക്കി. അതോടെ രണ്ടാമത്തെ ഗോളില്‍ കെഎസ്ഇബി മുന്നില്‍.ഗോള്‍ മടക്കാനുള്ള എഫ്‌സിയുടെ ശ്രമം നിഷോണും രാജേഷമടങ്ങുന്ന കെഎസ്ഇബി പ്രതിരോധ നിരയില്‍ തട്ടിമടങ്ങി. രണ്ടാം പകുതിയിലും കെഎസ്ഇബിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ജസ്റ്റിന്‍ നിരന്തരം എഫ്‌സി ഗോള്‍കീപ്പര്‍  ഉവൈസ് ഖാനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ അമ്പതാം മിനിറ്റില്‍ കളം നിറഞ്ഞുകളിച്ച സജീവ് ഖാന്‍ തൊടുത്തുവിട്ട ഹെഡര്‍ ഗോളിയെ കാഴ്ച്ചക്കാരനായി എഫ്‌സി വലകുലുക്കിയപ്പോള്‍ കെഎസ്ഇബിയുടെ മൂന്നാമത്തെ ഗോള്‍ പിറന്നു. രണ്ട് ഗോളിന്റെ ആധിപത്യത്തിന്റെ ആലസ്യം കളിക്കളത്തില്‍ വൈദ്യുതി ബോര്‍ഡ് ടീമിന് വിനയായി. എഫ്‌സിയുടെ മുന്നേറ്റത്തില്‍ കളിക്കുന്ന വിദേശ താരം ഓസ്‌വാര സി ആല്‍വസിന്റെ പാസ് സ്വീകരിച്ച പത്താം നമ്പറുകാരന്‍ രാജേഷ് ഗോളി അഖില്‍ സോമന് തടയാന്‍ അവസരം കൊടുക്കാതെ വലയിക്കെത്തിച്ചു. എന്നാല്‍ ഗോളിന്റെ സന്തോഷം ഏറെ സമയം നീണ്ടുനില്‍ക്കും മുമ്പ് കെഎസ്ഇബി നാലാമത്തെ ഗോള്‍ നേടിയിരുന്നു. എഴുപത്തിയാറാമത്തെ മിനിറ്റില്‍ വലതു ഭാഗത്തുനിന്നും സജീവ് ഖാന്‍ കൊടുത്ത ക്രോസ് ഷോട്ട് എട്ടാം നമ്പറുകാരന്‍ സഫ്‌വാന്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റില്‍ ഗോള്‍ ലീഡ് കുറക്കാനുള്ള തൃശൂരുകാരുടെ ശ്രമം പ്രതിരോധ നിരയില്‍ നിന്നും നിഷോണും രാജേഷും പരിചയസമ്പന്നനായ രാജേഷും കൃത്യമായി പ്രതിരോധിച്ചതോടെ രണ്ട് ഗോളിന്റെ മാര്‍ജിനില്‍ കെഎസ്ഇബി ട്രോഫിയില്‍ മുത്തമിടുകയായിരുന്നു. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ ട്രോഫി സമ്മാനിച്ചു.  കെഎസ്ഇബിയുടെ അലക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. മോസ്റ്റ് വാല്യുബിള്‍ പ്ലയറായി സാറ്റ് തിരുരിന്റെ ശിഹാബിനെ തിരഞ്ഞുടുത്തു. ആറു ഗോളുകളാണ് ശിഹാബ് നേടിയത്. എഫ്‌സി കേരളയ്ക്കാണ് ഫെയര്‍പ്ലേ അവാര്‍ഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss