|    Oct 18 Thu, 2018 4:44 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരള പോലീസ് ആട്ടിയോടിച്ച ബാബൂ ഭായിക്ക് ഷാര്‍ജയില്‍ ഗംഭീര സ്വീകരണം

Published : 12th October 2018 | Posted By: ke

ഷാര്‍ജ: കേരള പോലീസ് ആട്ടിയോടിച്ച കോഴിക്കോടിന്റെ തെരുവ് ഗായകന്‍ ബാബു ഭായിക്ക് ഷാര്‍ജയില്‍ വന്‍ സ്വീകരണം ഒരുക്കുന്നു. അടുത്ത മാസം 9 നാണ് ഷാര്‍ജയിലെ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ ബാബു ഭായി അദ്ദേഹത്തെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി സംഗീത വിരുന്ന് ഒരുക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബാബു ഭായിയുടെ മാതാപിതാക്കള്‍ ഉപജീവനാര്‍ത്ഥം കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കല്ലായില്‍ ജനിച്ച ബാബു ഭായിയും കുടുംബവും ഉപജീവനം നടത്തിയിരുന്നത് കോഴിക്കോട്ടെ തെരുവുകളില്‍ പാടിയായിരുന്നത്. ഇനിയും തെരുവുകളില്‍ പാടുകയാണങ്കില്‍ ജയില്‍ വെച്ച് പാടേണ്ടി വരുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. എക്കാലത്തും സംഗീതത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന ഒരു കൂട്ടം പ്രവാസികളാണ് ബാബു ഭായിക്കും കുടുംബത്തിനും ഷാര്‍ജയില്‍ സ്വീകരണവും സംഗീത പരിപാടി അവതരിപ്പിക്കാനും സൗകര്യം ഒരുക്കുന്നത്. ബാബു ഭായിയും ഭാര്യ ലതയും മകള്‍ കൗസല്യ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് പ്രഗല്‍ഭ പിന്നണി ഗായകന്‍ വി.ടി മുരളിയായിരിക്കും. പരിപാടിയുടെ വിജയത്തിനായി അഡ്വ. ഷാജിയുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss