|    Jun 24 Sun, 2018 4:35 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരള പോലിസിന് പുതിയ വെബ്‌പോര്‍ട്ടല്‍

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: കൂടുതല്‍ വിവരങ്ങളുമായി പുതിയ രൂപകല്‍പനയില്‍ പരിഷ്‌കരിച്ച കേരള പോലിസിന്റെ വെബ്‌പോര്‍ട്ടല്‍ നിലവില്‍ വന്നു. ംംം.സലൃമഹമുീഹശരല.ഴീ്.ശി വിലാസത്തില്‍ കേരള പോലിസ് സംസ്ഥാനതല വെബ്‌സൈറ്റും ജില്ലാതല വെബ്‌സൈറ്റുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ വെബ്‌പോര്‍ട്ടല്‍. ഓണ്‍ലൈന്‍ വഴി എഫ്‌ഐആറിന്റെ പകര്‍പ്പ് എടുക്കുന്നതിനും പരാതികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനും സിസിടിവി കാമറാ നിരീക്ഷണപ്രകാരമുള്ള ട്രാഫിക് കുറ്റകൃത്യങ്ങളുടെ പിഴ അടയ്ക്കുന്നതിനും പുതിയ വെബ്‌പോര്‍ട്ടലില്‍ സംവിധാനമുണ്ട്. ഇതോടൊപ്പമാണ് എല്ലാ ജില്ലകള്‍ക്കുമുള്ള വെബ്‌പോര്‍ട്ടലുകളും നിലവില്‍ വരുന്നത്. പോലിസിന്റെ ജില്ലാതല വെബ്‌സൈറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള രൂപകല്‍പനയും ഉള്ളടക്കവും ശ്രദ്ധയില്‍പ്പെട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെബ്‌സൈറ്റുകള്‍ പുതിയ രൂപത്തിലാക്കിയത്. എല്ലാ ജില്ലകളിലെയും വെബ്‌സൈറ്റുകള്‍ക്ക് ഇതോടെ പൊതുവായ രൂപകല്‍പനയും നിലവില്‍ വന്നു. നേരത്തേ വെബ്‌സൈറ്റുകള്‍ നിലവിലില്ലാതിരുന്ന ജില്ലകള്‍ക്കും ഇതോടെ വൈബ്‌സൈറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഇതൊടൊപ്പം പോലിസിന്റെ വിവിധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക വെബ്‌സൈറ്റുകളുടെ ലിങ്കുകളും പുതിയ പോര്‍ട്ടലില്‍ ലഭിക്കും. പോലിസ് കംപ്യൂട്ടര്‍ സെന്റര്‍ വിഭാഗമാണ് സൈറ്റിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. വെബ്‌സൈറ്റുകള്‍ പരിശോധിച്ച് പോലിസ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കാലികമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും എസ്‌സിആര്‍ബി രണ്ടാഴ്ച നീണ്ടുനിന്ന വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നു. വെബ്‌സൈറ്റ് പരിഷ്‌കരിച്ചതിനു പുറമേ കൂടുതല്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വൈകാതെ നിലവില്‍ വരുമെന്ന് ഡിജിപി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss