|    Mar 28 Tue, 2017 9:27 pm
FLASH NEWS

കേരള പിവിസിയുടെ പിഎച്ച്ഡി: കാലിക്കറ്റില്‍ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം

Published : 25th July 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിയിലെ ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കേരള സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ (പിവിസി) ഡോ. വീരമണികണ്ഠന്റെ പിഎച്ച്ഡി റദ്ദാക്കാന്‍ ഉപസമിതി നല്‍കിയ റിപോര്‍ട്ട് അംഗീകരിക്കും. തുടര്‍ന്ന് അടുത്ത സെനറ്റ് മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ, സര്‍വകലാശാലാ ചരിത്രത്തില്‍ ആദ്യമായി പിഎച്ച്ഡി പിന്‍വലിക്കും. പിഎച്ച്ഡി ഇല്ലാതാവുന്നതോടെ വീരമണികണ്ഠന്റെ ഇപ്പോഴുള്ള സ്ഥാനങ്ങള്‍ നിലനിര്‍ത്തുന്ന കാര്യം ചാന്‍സലറായ ഗവര്‍ണറാണു തീരുമാനിക്കേണ്ടത്. വീരമണികണ്ഠന്റെ പിഎച്ച്ഡി റദ്ദാക്കുന്നതോടെ സര്‍വകലാശാലയിലെ ഫിലോസഫി ഉള്‍പ്പെടെയുള്ള പഠനവിഭാഗങ്ങളിലെ ആരോപണവിധേയമായ പിഎച്ച്ഡി പ്രബന്ധങ്ങളും സര്‍വകലാശാലയ്ക്കു പുനപ്പരിശോധിക്കേണ്ടിവരും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day