|    May 23 Tue, 2017 12:55 am
FLASH NEWS

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്ന്

Published : 15th October 2016 | Posted By: SMR

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാം സംസ്ഥാന സമ്മേളനം ഇന്ന് ഷഫീഖ് അമരാവതി നഗറില്‍ (എറണാകുളം ടൗണ്‍ഹാള്‍) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ ഒ രാജഗോപാല്‍, എസ് ശര്‍മ, ഹൈബി ഈഡന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡോ. ഷംസീര്‍ വയലില്‍ സംസാരിക്കും. കെയുഡബഌുജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനാവും. ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആമുഖപ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ എം റോയ്, കെ മോഹനന്‍, എം പി പ്രകാശന്‍ എന്നിവരെ ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രഫ. കെ വി തോമസ് എംപി, ജനറല്‍ കണ്‍വീനര്‍ എസ് ഉണ്ണികൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് സംഘടന, പ്രവര്‍ത്തന റിപോര്‍ട്ടുകളുടെ അവതരണവും ചര്‍ച്ചയും നടക്കും. ഭരണഘടനാ ഭേദഗതി സെഷന്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.സമ്മേളനത്തിന് മുന്നോടിയായി ലളിതകലാ അക്കാദമിയുടെ 41 ചിത്രകാരന്മാര്‍ പങ്കെടുത്ത ചിത്രകലാ ക്യാംപും മോട്ടോര്‍ തൊഴിലാളി യൂനിയന്റെ (ബികെഎസ്) നേതൃത്വത്തില്‍ വിളംബര ജാഥയും നടന്നു. ഗായകന്‍ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ കെ ജി രാജീവ്‌നാഥ് മുഖ്യാതിഥിയായിരുന്നു. സമ്മേളനം വിളംബരം ചെയ്തുകൊണ്ട് നൂറോളം ഓട്ടോ-ടാക്‌സി തൊഴിലാളികളും ഇരുചക്ര വാഹനങ്ങളും നഗരം ചുറ്റി പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day