|    Jan 25 Wed, 2017 1:12 am
FLASH NEWS

‘കേരള നിയമസഭ തെരെഞ്ഞെടുപ്പ് – 2016’ പ്രകാശനം ചെയ്തു

Published : 29th March 2016 | Posted By: sdq

IMG_3236 (1)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ റഫറന്‍സ് കൈപ്പുസ്തകമായ ”കേരള നിയമസഭ തെരെഞ്ഞെടുപ്പ് – 2016”പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതു സോണ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. അഡീഷണല്‍ സിഇഒ സാബു പോള്‍ സെബാസ്റ്റ്യന്‍, പി.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ദേവന്‍ സന്നിഹിതരായി.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രേഖാചിത്രം, ജില്ലാ തിരിച്ചുള്ള വോട്ടിംഗ് ശതമാനം വോട്ടറമാരിലെ ആണ്‍- പെണ്‍ അനുപാതം, പാര്‍ട്ടി തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, വനിതാ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രായമനുസരിച്ചുള്ള വിഭജനം, സ്ഥാനാര്‍ത്ഥികളും വോട്ട് നിലവാരവും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം, 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ തുടങ്ങിയവ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 257 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക