|    Sep 22 Sat, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള നടനം കഴിഞ്ഞു, ഇനി…

Published : 21st January 2017 | Posted By: fsq

 

അതുല്‍ കൃഷ്ണന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടനത്തില്‍ എ ഗ്രേഡ് നേടിയെങ്കിലും മാതാപിതാക്കളായ സുനിലിന്റെയും സജിതയുടെയും മനസ്സില്‍ ഇനിയും ആശങ്കകള്‍ ഒഴിയുന്നില്ല. മകനെ സംസ്ഥാന മേള വരെ എത്തിക്കാനായി കടം വാങ്ങിയ തുക എങ്ങനെ മടക്കിനല്‍കുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. അറിയാവുന്നവരില്‍ നിെന്നല്ലാം പണം കടം വാങ്ങി. ഇതുവരെ 30,000 രൂപയാണ് ചെലവായത്. സ്‌കൂളില്‍ നിന്നു സഹായം നല്‍കുന്നുണ്ടെങ്കിലും അതുകൊണ്ട് മുഴുവന്‍ ചെലവും നടക്കില്ല. പിതാവ് പെയിന്റിങ് തൊഴിലാളിയായ അരൂര്‍ പള്ളിയാര്‍ക്കാവ് തോപ്പില്‍ പറമ്പില്‍ വീട്ടില്‍ സുനിലിന് നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ ആഴ്ചയായി ജോലിയില്ല. സജിത ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ ജോലിക്ക് പോകുന്നുണ്ടെങ്കിലും നോട്ടുപ്രതിസന്ധി കാരണം കച്ചവടം കുറവായതിനാല്‍ അവിടെ നിന്നും പണം മുന്‍കൂറായി ലഭിച്ചില്ല. തുടര്‍ന്ന് പലരില്‍ നിന്നായി പലിശയ്ക്ക് കടം വാങ്ങി മകന്റെ ആഗ്രഹം നിറവേറ്റി. ആലപ്പുഴ അരൂര്‍ ഔവര്‍ ലേഡി ഓഫ് മേഴ്‌സി എച്ച്എസ്എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ അതുല്‍ കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാന മേളയിലെത്തുന്നുണ്ട്. ഓരോ തവണയും ഇങ്ങനെ കടം വാങ്ങിയാണ് എത്തുന്നത്. കടം വീട്ടാന്‍ മാതാപിതാക്കള്‍ക്ക് അതുലും കൈത്താങ്ങാറാകാറുണ്ട്. ഒഴിവുദിവസങ്ങളില്‍ അമ്മാവന്റെ കൂടെ ചെണ്ടമേളത്തിനും നാടന്‍പാട്ട് പാടാനും പോകും. പ്രശസ്ത നര്‍ത്തകരായ വിനീത്, ആശ ശരത് എന്നിവരോടൊപ്പം ചില ഷോകളിലും പോകാറുണ്ട്.  ഇങ്ങനെ ഓരോ കലോല്‍സവങ്ങളിലും വേദിയിലെ കേരളനടനത്തിനും ശേഷം അതുലിന്റെ ജീവിതനടനം തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss