|    Jan 18 Wed, 2017 12:46 am
FLASH NEWS

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കഞ്ചാവ് തോട്ടം; എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Published : 3rd September 2016 | Posted By: SMR

തൊടുപുഴ: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തിയ സംഭവത്തില്‍ എക്‌സൈസ് രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് വനം വകുപ്പ്, തമിഴ്‌നാട് പോലിസ് എന്നി വകുപ്പുകളുടെ സംയുക്ത സംഘവുമായി ചേര്‍ന്നാണ് അന്വേഷണമെന്ന് ജില്ലയിലെ എക്‌സൈസ് വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സമീപകാലത്ത് ഈ മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും എക്‌സൈസ് പരിശോധിച്ചിരുന്നില്ല.എക്‌സൈസ് കമ്മീഷണര്‍ ഇടുക്കി ജില്ലയില്‍ എത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് കഞ്ചാവ് തോട്ടം  അതിര്‍ത്തി മേഖലകളിലുണ്ടെന്ന് സ്ഥിരികരിച്ചത്.
ഇതിനുശേഷം തമിഴ്‌നാട് വനംവകുപ്പും, പോലിസുമായി ഋഷിരാജ്‌സിംഗ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരിശോധന നടന്നത്.
വ്യാഴാഴ്ച തമിഴ്‌നാട് വനംവകുപ്പ്, പോലിസ്, ഇടുക്കി ജില്ലാ എക്‌സൈസ് സംഘം എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്-കേരള വനാതിര്‍ത്തിയില്‍ നടത്തിയ തിരച്ചിലില്‍ കഞ്ചാവ് തോട്ടം വെട്ടി തീയിട്ട് നശിപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചില്‍ വൈകിട്ടാണ് അവസാനിച്ചത്.
സമീപ ദിവസങ്ങളില്‍ വിവിധ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ നീക്കം. പല തട്ടുകളായാണ് കൊടുവനത്തിനുള്ളില്‍ കൃഷി നടത്തിയിരുന്നത്.
കമ്പംമെട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്ളിലായി മണീക്കുറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തിരുന്നത്. ചെങ്കുത്തായ പാറക്കുട്ടങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ക്കു സഞ്ചരിക്കാന്‍ ബുദ്ധിമുട്ടേറിയ സ്ഥലത്താണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പം, തേനി എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താന്‍ കഴിയും. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കൃഷി നടത്തിയതെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിഗമനം.
ഇതിന് ജില്ലയിലെ ചിലര്‍ക്ക് പങ്കുണ്ടോയെന്നും എക്‌സൈസ് പരിശോധിച്ച് വരികയാണ്. കഞ്ചാവ് തിരച്ചിലിനെത്തിയ സംഘം ആദ്യം കണ്ടെത്തിയത് മന്തിപ്പാറയ്ക്കു സമീപം ഉള്‍ക്കാട്ടില്‍ 1500 ലിറ്ററിന്റെ വലിയ ജാറിനുള്ളില്‍ സൂക്ഷിച്ച കോടയാണ്. ഇവിടെ വാറ്റ് നടത്തിയത് ഈ മേഖലയിലെ ചില സ്ഥിരം വാറ്റുകാരാണെന്ന് എക്‌സൈസിനു വിവരം ലഭിച്ചു.
ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നും എക്‌സൈസ് വിഭാഗം അറിയിച്ചു.
എന്നാല്‍ തമിഴ്‌നാട്ടിലെ തേനി, ഗൂഡല്ലൂര്‍, കമ്പം എന്നിവിടങ്ങളില്‍ 1000 കിലോയിലധികം കഞ്ചാവ് വിവിധ സ്ഥലങ്ങളിലായി ശേഖരിച്ചതായി ജില്ലാ എക്‌സൈസ് വിഭാഗം തമിഴ്‌നാട് പോലിസിനു വിവരം കൈമാറിയിട്ടും പരിശോധനയക്ക് തമിഴ്‌നാട് പോലിസ് തയ്യാറായിട്ടില്ലെന്ന് ജില്ലയിലെ പോലിസ്, എക്‌സൈസ് വിഭാഗം ഉദ്യോഗസ്ഥര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക