|    Jul 27 Thu, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള ടൂറിസത്തിന് പെസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ പുരസ്‌കാരം

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: കേരള ടൂറിസത്തിന് പ്രശസ്തമായ പെസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റ) പുരസ്‌കാരം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാന്‍ സഹായകമായ നൂതന വിപണന മാതൃകകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരങ്ങള്‍.
‘മാര്‍ക്കറ്റിങ് മീഡിയ’ മേഖലയില്‍ കേരളം സ്വന്തമാക്കിയ രണ്ടു പുരസ്‌കാരങ്ങള്‍ ‘സംപ്രേഷണ മാധ്യമങ്ങളിലെ യാത്രാപരസ്യം’, ‘ഇ-ന്യൂസ്‌ലെറ്റര്‍’ എന്നീ വിഭാഗങ്ങളിലായാണ്. ‘വിസിറ്റ് കേരള’ ടെലിവിഷന്‍ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇ-ന്യൂസ്‌ലെറ്റര്‍ എന്നിവയ്ക്കാണ് ഈ പുരസ്‌കാരങ്ങള്‍. സപ്തംബര്‍ ഒമ്പതിന് ഇന്‍ന്തോനീസ്യയിലെ ജക്കാര്‍ത്തയില്‍ പാറ്റ ട്രാവല്‍മാര്‍ട്ടിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി ആഗോളതലത്തില്‍ 71 വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നുമായി 212 അപേക്ഷകള്‍ ലഭിച്ചിരുന്നു. ടൂറിസം മേഖലയില്‍ ഏറെ സ്വാധീനമുള്ള പാറ്റ പുരസ്‌കാരങ്ങളില്‍ രണ്ടു സ്വര്‍ണം നേടുകയെന്നതു സവിശേഷമായ നേട്ടമാണെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ ഒന്നാംകിട ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ ഈ നൂതന വിപണന സംവിധാനങ്ങള്‍ വിജയിച്ചുവെന്ന് തെളിയിക്കുന്നതാണു പുരസ്‌കാരലബ്ധിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക