|    Aug 20 Mon, 2018 9:38 pm
FLASH NEWS
Home   >  News now   >  

കേരള ടൂറിസം മികവിന്റെ പട്ടികയില്‍: ‘മൂന്നാര്‍’നെ തേടി ‘പ്രണയതീരം’ അവാര്‍ഡ്

Published : 1st June 2017 | Posted By: mi.ptk

മുംബൈ: ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിക്കു പിന്നാലെ മികച്ച പ്രണയതീരമെന്ന വിശേഷണവും ഇനി കേരളത്തിനു സ്വന്തം. മഞ്ഞിന്റെ നെറുകയില്‍ തോളോടു തോള്‍ ചേര്‍ന്ന് അലിയാന്‍ രാജ്യത്തിന് അകത്തും പുറത്തും നിന്ന് എത്തുന്ന സഞ്ചാരികളും മൂന്നാറിന്റെ മാറ്റുകൂട്ടി.

‘തെക്കിന്റെ കാശ്മീര്‍’ എന്ന വിശേഷണം മൂന്നാറിനെ പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്നതിനിടയിലാണ് പ്രണയതീരമെന്ന വിശേഷണവും അവാര്‍ഡും മൂന്നാറിനെ തേടിയെത്തിയത്. പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാര കേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസീന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 ആണ് മൂന്നാറിനെ തേടിയെത്തിയത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പിലാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss