|    Nov 15 Thu, 2018 11:38 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബൗളിങ് ഫൗണ്ടേഷന്‍

Published : 31st August 2016 | Posted By: SMR

കൊച്ചി: കേരളത്തില്‍ നിന്നു സമര്‍ഥരായ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് ബൗളിങ് ഫൗണ്ടേഷന്‍ ആരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജെഫ് തോംസന്റെ സാന്നിധ്യത്തില്‍ ബിസിസി ഐ വൈസ് പ്രസിഡന്റും കെസിഎ പ്രസിഡന്റുമായ ടി സി മാത്യുവാണ് ബൗളിങ് ഫൗണ്ടേഷന്‍ പ്രഖ്യാപനം നടത്തിയത്.
കേരളത്തില്‍ നിന്നു സമര്‍ഥരായ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി ലോകോത്തര നിലവാരമുള്ള ബൗളര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൗളിങ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ടി സി മാത്യു പറഞ്ഞു. സംസ്ഥാനത്ത് ഡൊമസ്റ്റിക്, രാജ്യാന്തര മല്‍സരങ്ങള്‍ എന്ന ലക്ഷ്യവും ഫൗണ്ടേഷനുണ്ട്.
സപ്തംബര്‍ ഒന്നു മുതല്‍ 16 വരെ ജെഫ് തോംസണ്‍ വയനാട് കുട്ടികള്‍ക്കു പരിശീലനം നല്‍കും. രഞ്ജി ട്രോഫിക്കായുള്ള അണ്ടര്‍ 23, അണ്ടര്‍ 19 സംസ്ഥാന ബൗളര്‍മാരെയും ജെഫ് തോംസണ്‍ പരിശീലിപ്പിക്കും. അടുത്ത ഏപ്രിലില്‍ ടിനു യോഹന്നാനും ജെഫ് തോംസനൊപ്പം കളിക്കാരെ പരിശീലിപ്പിക്കും. മെയില്‍ ഓപണ്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.
ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ      ന്നും മുംബൈയിലും ബംഗളൂരുവിലും മികച്ച കളിക്കാര്‍ക്കു പരിശീലനം നല്‍കിയ ശേഷം ഏറെ പ്രതീക്ഷയോടെയാണു കേരളത്തിലെത്തിയതെന്നും ഓസ്‌ട്രേലിയന്‍ പേസ് ബൗളറും കെസിഎ -ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫൗണ്ടേഷന്‍ ഹെഡ് കോച്ചുമായ ജെഫ് തോംസണ്‍ പറഞ്ഞു.
കെസിഎയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും താഴെത്തട്ടില്‍ നിന്നുള്ള മിടുക്കരായ കളിക്കാരെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതി ല്‍ ഫൗണ്ടേഷന് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒയും മുന്‍ മുംബൈ പേസറുമായ വിഘ്‌നേഷ് സഹാനെ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss