|    Nov 13 Tue, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരള ക്രിക്കറ്റിനെ പ്രശംസിച്ച് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് കോച്ച്

Published : 9th April 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള ക്രിക്കറ്റിനെ പ്രശംസിച്ച് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് കോച്ച് ഡേവ് വാട്‌മോര്‍. തിരുവനന്തപുരത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നിരവധി കുട്ടികള്‍ക്ക് പരിശീലനം നല്‍കി. പരിശീലനത്തിനു ശേഷം കുട്ടികളുമായും രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. 20 മുതല്‍ ഇവിടെ ആരംഭിക്കുന്ന കായികവിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര നിലവാരമുള്ള കരിക്കുലം ഉള്‍പ്പെടെ തയ്യാറാക്കുന്നതിനാണ് ഡേവ് വാട്‌മോര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെ ഇവിടെ എത്തിക്കുന്നത്.
ക്രിക്കറ്റിന് പുറമേ ഫുട്‌ബോ ള്‍, സ്വിമ്മിങ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, സ്‌ക്വാഷ്,  ചെസ്സ് എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss