|    Aug 17 Thu, 2017 11:39 am
FLASH NEWS

കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാംപ് ചരല്‍കുന്നില്‍

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാംപ് ഇന്ന്മുതല്‍ നാല് വരെ ചരല്‍ക്കുന്നില്‍ നടക്കും. ഇന്ന് വൈകീട്ട് നാലിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. മൂന്നിന് രാവിലെ 10ന് പാര്‍ട്ടി ചെയര്‍മാന്‍ പി സി തോമസ് ക്യാംപ് ഉദ്ഘാടനം ചെയ്യും. 11ന് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കേരളാ കോണ്‍ഗ്രസ് ചരിത്ര അവലോകനം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വീക്ഷണവും ജനകീയ പദ്ധതികളും വിഷയത്തില്‍ ബിജെപി ബൗദ്ധിക സെല്‍ ദേശീയ കണ്‍വീനര്‍ ആര്‍ ബാലശങ്കര്‍ ക്ലാസെടുക്കും. നാലിന് ഉച്ചയ്ക്ക് 2.30ന് സമാപന സമ്മേളനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. അഴിമതി രഹിത കേരളം മാലിന്യ മുക്ത കേരളം എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികളായ രാജന്‍ കണ്ണാട്ട്, പി ജെ. ബാബു, ജോസ് മാവേലി, അഹമ്മദ് തോട്ടത്തില്‍, ഫെബി ഈപ്പന്‍ ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക