|    Sep 20 Thu, 2018 2:43 pm
FLASH NEWS

കേരള കോണ്‍ഗ്രസ് ഉത്തരമേഖലാ നേതൃപഠന സമ്മേളനം: കേന്ദ്രത്തെ പഴിപറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് എല്‍ഡിഎഫ് ഒഴിഞ്ഞുമാറുന്നുവെന്ന്

Published : 18th January 2017 | Posted By: fsq

 

മലപ്പുറം: രാജ്യത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെന്നും മുന്‍ഗണനാ ലിസ്റ്റ് സമയബന്ധിതമായി തയ്യാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രം അനുവദിച്ചു നല്‍കിയ ഭക്ഷ്യവസ്തുക്കള്‍  വിതരണം ചെയ്യുന്നതിനു പോലും തയ്യാറാവാതെ കേന്ദ്രത്തെ പഴിചാരുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം എന്‍ ഗിരി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ഉത്തരമേഖലാ നേതൃപഠന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും എന്‍ഡിഎ ജില്ലാ കോ കണ്‍വീനറുമായ അയ്യൂബ് മേലേടത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ റെജി പൂത്തേത്ത്, സംസ്ഥാന ഖജാഞ്ചി ഡോ. ജോര്‍ജ്ജ് എബ്രഹാം തളനാനി, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് സുധീഷ് നായര്‍, ഭാരവാഹികളായ എന്‍ കെ സമ്പത്ത്, ചന്ദ്രന്‍ കരുവാരകുണ്ട്, മുഹമ്മദ് റിയാസ്, നജീം പോരുവഴി, സി കരുണാകരന്‍ നായര്‍, പി ആര്‍ മുകുന്ദന്‍, കെ കെ ബാബു, വള്ളിക്കോട് കൃഷ്ണകുമാര്‍, തോമസ് സഖറിയ, എന്‍ എന്‍ ഷാജി, ബിജി മണ്ഡപം, കെ ജി വിജയകുമാരന്‍ നായര്‍, ഷക്കീല മറ്റപ്പിള്ളി, പി എ റഹീം, കെ ജെ ടോമി, എം നാരായണന്‍ കെന്നഡി കരിമ്പിന്‍ കാലായില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss