|    Jul 24 Mon, 2017 10:21 pm
FLASH NEWS

കേരള കോണ്‍ഗ്രസ്(ബി)- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Published : 14th July 2017 | Posted By: fsq

 

കുന്നിക്കോട്: കുന്നിക്കോട് കേരള കോണ്‍ഗ്രസ്(ബി)- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കുന്നിക്കോട് ആയുര്‍വേദ ആശുപത്രിയക്ക് എതിര്‍വശത്ത് പ്രവര്‍ത്തനം നിലച്ച മല്‍സ്യവിപണന കേന്ദ്രങ്ങള്‍ കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ തുറക്കാന്‍ ശ്രമിക്കുകയും ഇത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതുമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. രണ്ട് തവണ ഇരുകൂട്ടരും കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഏറ്റുമുട്ടി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുതിര്‍ന്ന നേതാക്കളും പോലിസും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക