|    Mar 28 Tue, 2017 3:52 am
FLASH NEWS

കേരള അക്കാദമി ലീഗ്: മലപ്പുറം എംഎസ്പിക്ക് കിരീടം

Published : 8th February 2016 | Posted By: SMR

കൊച്ചി: രാംകോ കേരള അക്കാദമി ലീഗ് ഫുട്‌ബോളില്‍ മലപ്പുറം എംഎസ്പി കിരീടം ചൂടി. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ തൃശ്ശൂര്‍ റെഡ് സ്റ്റാറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലപ്പുറം എംഎസ്പി പരാജയപ്പെടുത്തിയത്. 43ാം മിനിറ്റില്‍ മലപ്പുറത്തിന്റെ റിസ്‌വാനാണ് വിജയഗോള്‍ നേടിയത്.
ലൂസേഴ്‌സ് ഫൈനലില്‍ സാന്റോസ് എഫ്‌സി ആലപ്പുഴയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ന്യൂ സോക്കര്‍ എഫ്എ കോഴിക്കോട് വിജയികളായി. കോഴിക്കോടിനു വേണ്ടി 40ാം മിനിറ്റില്‍ അസ്‌ലാഹാണ് ഗോള്‍ നേടിയത്.
രാംകോ സിമന്റ്‌സ് സീനിയര്‍ ജനറല്‍ മാനേജര്‍ രഞ്ജിത് ജേക്കബ്ബ് മാത്യൂസും ഫിഫ റീജ്യണല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ഷാജി പ്രഭാകരനും വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു.
ഫിഫ ടെക്‌നിക്കല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ നിഹാദ് സൗക്കര്‍(അമ്മാന്‍) ഫിഫ ഇന്‍സ്ട്രക്ടര്‍ അലക്‌സാണ്ടര്‍ ഷെര്‍നോഖോ, ഫിഫ ഇന്‍സ്ട്രക്ടര്‍ ലിം കിം ചോന്‍, കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day