|    Jan 17 Tue, 2017 10:54 pm
FLASH NEWS

കേരളോല്‍സവം: കായിക മല്‍സരങ്ങള്‍ സമാപിച്ചു; കലാമല്‍സരങ്ങള്‍ ഇന്ന്

Published : 20th December 2015 | Posted By: SMR

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച കേരളോല്‍സവത്തില്‍ ഇന്നലെ കായിക മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് കലാമല്‍സരങ്ങള്‍ നടക്കും. അത്‌ലറ്റിക്‌സ്, ട്വന്റി ട്വന്റി ക്രിക്കറ്റ,് വോളിബോള്‍, കബഡി, വടംവലി, ചെസ്, ഷട്ടില്‍, നീന്തല്‍, അമ്പെയ്ത്ത്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായിക മല്‍സരങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്.
വോളിബോളില്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയും ചെസ് മല്‍സരത്തില്‍ തൊടുപുഴ മുന്‍സിപ്പാലിറ്റിയും ഫുട്‌ബോളില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും ജേതാക്കളായി. ഇന്ന് വിവിധ കേന്ദ്രങ്ങളിലായി വായ്പ്പാട്ട്, കര്‍ണാടക സംഗീതം, ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫഌട്ട്, വീണ, തബല, മൃദംഗം, ഹാര്‍മോണിയം, ഗിറ്റാര്‍, നാടോടിപ്പാട്ട്, നാടോടിനൃത്തം, ഏകാംഗ നാടകം, പ്രസംഗം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാലാപനം, കഥകളിപ്പദം, സംഘഗാനം, ദേശഭക്തിഗാനം, നാടോടിനൃത്തം, കേരളനടനം, കഥകളി, ഓട്ടന്‍തുള്ളല്‍, വയലിന്‍, ചെണ്ട, ഉപന്യാസരചന, കവിതാരചന, കഥാരചന, പെയിന്റിങ്, (വാട്ടര്‍ കളര്‍), പെന്‍സില്‍ ഡ്രോയിങ്, കാര്‍ട്ടൂണ്‍, മോണോആക്ട്, മിമിക്രി, മൈം, പ്രസംഗം (മലയാളം), കഥാപ്രസംഗം, കോല്‍ക്കളി, വള്ളംകളിപ്പാട്ട്, വട്ടപ്പാട്ട്, ദഫ്മുട്ട്, ചെണ്ടമേളം, മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി, സംഘനൃത്തം തുടങ്ങിയ കലാമല്‍സരങ്ങള്‍ നടക്കും.
രാവിലെ ഒമ്പതിന് അറക്കുളം കമ്മ്യൂണിറ്റി ഹാളിലാണ് മല്‍സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക