|    Sep 24 Sun, 2017 6:53 am
FLASH NEWS

കേരളോല്‍സവം കായംകുളം നഗരസഭ പ്രഹസനമാക്കിയതായി പരാതി

Published : 2nd December 2016 | Posted By: SMR

കായംകുളം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന കേരളോല്‍സവം കായംകുളം നഗരസഭ പ്രഹസനമാക്കി.നഗരസഭാ, പഞ്ചായത്തു പ്രദേശങ്ങളിലെ 15നും 35 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളുടെ കലാപരവും കായികപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ്   യുവജന ക്ഷേമ ബോര്‍ഡ് കേരളോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി  കായംകുളത്തു നടന്ന കേരളോല്‍സവം നഗരവാസികളോ കലാ കായിക പ്രേമികളോ അറിഞ്ഞിട്ടില്ല. ടൗണ്‍ ഹാളില്‍ രാവിലെ പത്തരയ്ക്ക് നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച പരിപാടി ഉച്ചക്ക്  12 മണിക്ക് മൈക്ക് ഓപ്പറേറ്ററേയും, വിരലില്‍ എണ്ണാവുന്ന ജീവനക്കാരെയും സാക്ഷിയാക്കി വൈസ് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു സ്ഥലം വിടുകയായിരുന്നു. വേദിയില്‍  കലാപരിപാടികള്‍ ഒന്നും നടന്നില്ലെങ്കിലും കായംകുളത്തു നിന്നും വിജയിച്ചു  ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവര്‍ ഏറെയാണ്. കായിക മല്‍സരങ്ങള്‍ക്കായി കൃഷ്ണപുരം ജെടിഎസ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ടെന്നാണ് നഗരസഭാ പറഞ്ഞെതെങ്കിലും പല മല്‍സരങ്ങളും പുറം സ്ഥലങ്ങളിലാണ് നടന്നത്. കേരളോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിന്  രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, യുവജനസംഘടനാ- എ ഡിഎസ്, സി ഡിഎസ് പ്രതിനിധികള്‍ എന്നിവരെ വിളിച്ച് സ്വാഗതസംഘം വിളിച്ചുകൂട്ടി തീരുമാനമെടുക്കണമെന്നാണ് ചട്ടമെന്നിരിക്കെ ഇങ്ങനെ ഒന്ന് കായംകുളത്തു നടന്നതായി യുവജന സംഘനകള്‍ക്കൊന്നും  അറിയില്ല. കേരളോല്‍സവത്തിന്റെ നടത്തിപ്പിനായി യുവജനക്ഷേമ ബോര്‍ഡ് മുപ്പതിനായിരം രൂപയും ബാക്കി തുക  നഗരസഭയുമാണ് മുടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക