|    Jan 17 Tue, 2017 6:15 am
FLASH NEWS

കേരളീയ സമൂഹത്തിന് സാംസ്‌കാരികമായ മറവി രോഗം ബാധിച്ചു: സ്്പീക്കര്‍

Published : 12th October 2016 | Posted By: Abbasali tf

കോഴിക്കോട്: സാംസ്‌കാരികമായ മറവി രോഗം ബാധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് കേരളീയ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സ്്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വി ടി കുമാരന്‍ പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മറവി രോഗം വന്നാല്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹമായി അതു മാറും എന്നത് ഗൗരവമായി കേണേണ്ട വിഷയമാണ്. ഒന്നും ഓര്‍ത്തു വെക്കേണ്ടതില്ല എന്ന ബോധത്തിലേക്കാണ് ആധുനിക സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. വി ടി കുമാരന്‍ മാസ്റ്ററുടെ കാര്യത്തിലും ഈ മറവിരോഗം തന്നെയാണ് കേരളീയ സമൂഹത്തിന് സംഭവിച്ചത്. മലയാള സാഹിത്യം വേണ്ടത്ര പരിഗണിക്കാതെ പോയ എഴുത്തുകാരനാണ് വി ടി കുമാരന്‍ മാസ്റ്റര്‍. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.  വി ടി കുമാരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം,  മലയാള അച്ചടി മാധ്യമം ഭൂതവും വര്‍ത്തമാനവും എന്ന പുസ്തകത്തിന്റെ രചയിതാവ് എം ജയരാജിന് സ്പീക്കര്‍ സമ്മാനിച്ചു. നിരൂപകനായ രാജേന്ദ്രന്‍ എടത്തുംകര വി ടി കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി ടി കുമാരന്‍ ഫൗണ്ടേഷന്‍ ആരംഭിച്ച വെബ്‌സൈറ്റ്്് എംപി വീരേന്ദ്രകുമാര്‍ ഉദ്്ഘാടനം ചെയ്തു. ആധുനിക കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായി ഭാഷയും സംസ്‌കാരവും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി ടി കുമാരന്റെ മകനും ഗായകനുമായ വി ടി മുരളി അധ്യക്ഷനായിരുന്നു. ടി രാജന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി. സി പി അബൂബക്കര്‍, ഒ പി സുരേഷ്, കെ പി സുധീര, അനില്‍ മങ്കട, എം ജയരാജ്, വേണു കക്കട്ടില്‍, സജീവന്‍ ചോറോട്്് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക