|    Jul 21 Fri, 2017 8:15 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരളീയ മുസ്‌ലിം മാതൃകകള്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കുക: ഹൈദരലി തങ്ങള്‍

Published : 2nd August 2016 | Posted By: SMR

മംഗളൂരു: കേരളീയ മുസ്‌ലിം മാതൃകകള്‍ ദേശീയതലത്തില്‍ പ്രചരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു ജനതയുടെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും വിദ്യഭ്യാസമേഖലയില്‍ വളരെ പിന്നാക്കമായ മേഖലകളില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നാം തയ്യാറാവണമെന്നും തങ്ങള്‍ പറഞ്ഞു. നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യമുള്ള വടക്കന്‍ കര്‍ണാടകയിലെ ബീജാപൂരിലും പശ്ചിമ ബംഗാളിലെ ട്വന്റി ഫോര്‍ ഫര്‍ഗാനയിലും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ തുടങ്ങുന്ന ദേശീയമിഷന്‍ പദ്ധതികളുടെ ഉദ്ഘാടനം മംഗളൂരുവില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിച്ചു. അനുസ്മരണ പ്രഭാഷണം എം പി അബ്ദുസ്സമദ് സമദാനി നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക