|    Jun 20 Wed, 2018 8:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളീയ കലകളുമായി 27,28 തിയ്യതികളില്‍ കോണ്‍സുലേറ്റില്‍ കേരളോല്‍സവം

Published : 4th October 2017 | Posted By: shadina sdna

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ @ 70’ ആഘോഷ ഭാഗമായി ഒക്ടോബര്‍ 27, 28  തിയ്യതികളില്‍ ജിദ്ദ കേരളൈറ്റ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ ‘കേരളോല്‍സവം’  സംഘടിപ്പിക്കുന്നു. 63ാം കേരള പിറവി ദിനത്തോട് അനുബന്ധിച്ചു കൂടി നടത്തപ്പെടുന്ന കേരളോല്‍സവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം കോണ്‍സുലേറ്റില്‍ ചേര്‍ന്നിരുന്നു. പിന്നിട് ജിദ്ദ കേരളൈറ്റ്‌സ് ഫോറത്തിന്റെ അഭിമുഖത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
ജെകെഎഫ് ചെയര്‍മാന്‍  കെ എം ഷെരീഫ് കുഞ്ഞു ആധ്യക്ഷത വഹിച്ചു.  ജനറല്‍ കണ്‍വീനര്‍ വി കെ റഊഫ്  പരിപാടികളെക്കുറിച്ച് വിശദികരിച്ചു. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി അഹമ്മദ് പാളയാട്ട് (റിസപ്ഷന്‍), കെ.ടി.എ മുനീര്‍ (പ്രോഗ്രാം), ഷിബു തിരുവന്തപുരം (ഫിനാന്‍സ്),  പി.പി റഹീം (ലോജിസ്റ്റിക്), അബൂബക്കര്‍ അരിമ്പ്ര (സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ്), പി എം മായിന്‍കുട്ടി (പബ്ലിസിറ്റി), അബ്ദുല്‍ മജീദ് നഹ (ഫുഡ്), വി.പി മുസ്തഫ (വളണ്ടിയര്‍) എന്നിവരെ തെരഞ്ഞെടുത്തു. ബോബി മാനാട്ട് ആണ് കോണ്‍സുലേറ്റ് കോര്‍ഡിനേറ്റര്‍.
കേരളോത്സവത്തിന്റെ ലോഗോ കണ്ടെത്തുന്നതിനായി ലോഗോ മത്സരവും, ഉപന്യാസ മത്സരവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ലോഗോ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ലോഗോ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 9 ആണ്. പിറ്റേ ദിവസം ലോഗോ റിലീസിംഗ് നടത്തും.
ഇംഗ്ലീഷിലും മലയാളത്തിലുമായി ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. ‘ഇന്ത്യ അറ്റ് 70’ എന്ന വിഷയത്തില്‍ ഇംഗ്ലീഷിലും ‘ആറു പതിറ്റാണ്ടിന്റെ കേരളം’ എന്ന വിഷയത്തില്‍ മലയാളത്തിലും  രണ്ടു  പുറത്തില്‍ കവിയാത്ത ഉപന്യസങ്ങളാണ് മത്സരത്തിനായി പരിഗണിക്കുക. 12 വയസുവരെയുള്ളവരെ ജൂനിയര്‍ വിഭാഗത്തിലും 13 മുതല്‍ 18 വയസുവരെയുള്ളവരെ സീനിയര്‍ വിഭാഗത്തിലുമാണ് പരിഗണിക്കുക. വയസു തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇതോടൊപ്പം ഹാജരാക്കണം. ഒക്ടോബര്‍ 13നു മുന്‍പായി എന്‍ട്രികള്‍  സലൃമഹീഹമെ്മാ2017@ഴാമശഹ.രീാ  ല്‍ അയക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ കെ.ടി.എ മുനീറുമായി (0556602367) ബന്ധപ്പെടാവുന്നതാണ്. ഒക്ടോബര്‍ 20ന് ഫുട്ബാള്‍, വടംവലി മത്സരങ്ങളും സംഘടിപ്പിക്കും. (മത്സര വേദി പിന്നീട് അറിയിക്കും).
കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്ത കലാപരിപാടികളോടെ  നടത്തുന്ന കേരളോത്സവം കാര്‍ണിവല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ഒക്ടോബര്‍ 27,28  തിയതികളിലാണ് അരങ്ങേറുക. കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളും, ആരോഗ്യ വിദ്യഭ്യാസ മേഖലകളിലെ വികസനങ്ങളും അവതരിപ്പിക്കുന്ന കാര്‍ണിവലില്‍ കേരളത്തിന്റെ രുചി ഭേദങ്ങളും അനുഭവിച്ചറിവാന്‍ അവസരമൊരുക്കും. പ്രവാസ ലോകത്ത് കേരളത്തിന്റെ പരിച്ഛേദമായിരിക്കും ജിദ്ദയിലെ മലയാളി സമൂഹം ഒരുക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss