|    Mar 29 Wed, 2017 2:52 pm
FLASH NEWS

കേരളാ ഹൗസ് : രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു

Published : 29th October 2015 | Posted By: G.A.G

ന്യൂഡല്‍ഹി: പശുവിറച്ചി വിഭവങ്ങള്‍ വിളമ്പുന്നുവെന്നാരോപിച്ച് കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയതില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു. പരാതി നല്‍കി പോലിസിനെ വരുത്തിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി എസ് ബസ്സിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ഹൗസിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. വിഷയം ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമെന്നും അദ്ദേഹത്തെ ഖേദം അറിയിക്കാന്‍ താന്‍ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ നിന്ന് മടങ്ങിയാലുടന്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിമേല്‍ ഇത്തരം പരാതികള്‍ ഉണ്ടായാല്‍ ശ്രദ്ധാപുലര്‍ത്തണമെന്ന് ബി എസ് ബസ്സിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day