|    Jun 19 Tue, 2018 3:00 am

കേരളാ സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍

Published : 26th January 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കേരളാ സ്റ്റേറ്റ് ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 30ന്് കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് പതാക ഉയര്‍ത്തും. 10ന് റജിട്രേഷന്‍. 10.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ഐസ്ടിഎ ജില്ലാ പ്രസിഡന്റ് ഒ എം ജോണ്‍ അധ്യക്ഷത വഹിക്കും. ഡോ.എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ദേവരാജന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ചികല്‍സാ സഹായ നിധി വിതരണ ഉദ്ഘാടനം പി സി ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. പ്ലസ് ടു വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ നടത്തും.സംഘടനാ പ്രവര്‍ത്തനം സംബന്ധിച്ച പ്രഭാഷണം സംസ്ഥാന സെക്രട്ടറി സി അമ്മിണി നടത്തും. സംസ്ഥാന ചികില്‍സാ നിധി കാര്‍ഡ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി യുനിറ്റ് സെക്രട്ടറി മാത്യു ചാക്കോ വെട്ടിയാങ്കലും കെഎസ്‌കെടിഎയുടെ ആദ്യകാല പ്രവര്‍ത്തകരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഖജാഞ്ചി വി എം അബ്ദുല്‍ സലാമും ആദരിക്കും. ക്ഷേമനിധി വിശദീകരണം സംസ്ഥാന കമ്മറ്റിയംഗം കെ ടി ജോസഫും ജില്ലാ ചികില്‍സാ നിധി കാര്‍ഡ് വിതരണം പി എന്‍ പ്രഭാകരനും നടത്തും. ജില്ലാ സെക്രട്ടറി പി ജി സുരേന്ദ്രന്‍ റിപോര്‍ട്ടും ഖജാഞ്ചി പി സുശീല കണക്കുകളും അവതരിപ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss