|    Aug 18 Fri, 2017 12:45 pm
FLASH NEWS

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

Published : 5th August 2017 | Posted By: fsq

 

പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ ഹസന്‍ കോയ ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് പിളര്‍പ്പിലേക്ക് നയിച്ചത് ചിലര്‍ സാമ്പത്തിക നേട്ടത്തിനുള്ള മാര്‍ഗമാക്കി സംഘടനയെ മാറ്റാന്‍ ശ്രമിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കണ്‍വന്‍ഷന്‍ പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജില്ലയാണ് കോട്ടയം. സംഘടനയുടെ പണംവാങ്ങി എല്ലാ ആനുകൂല്യങ്ങളും വാങ്ങിത്തരാമെന്ന് പറഞ്ഞവര്‍ പിന്നീട് പിന്മാറിയതാണ് 2009ല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഹസന്‍ കോയ പറഞ്ഞു. എല്ലാ അംഗങ്ങളും പഴയ സംഘടനയിലേക്ക് മടങ്ങി വരണമെന്നും വ്യാപാര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.പയനിയര്‍ ക്ലബ്ബ് പ്രസിഡന്റ് ടോമി കുറ്റിയാങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി, ഖജാന്‍ജി എം നാസര്‍, വൈസ് പ്രസിഡന്റ് കമലാലയം സുകു, കെ എം നസറുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ പി സുനില്‍കുമാര്‍, നിജാം ബക്ഷി, കെ എസ് രാധാകൃഷ്ണന്‍, കെ ടി തോമസ്, എസ് കൃഷ്ണകുമാര്‍, സിബി തോട്ടുപുറം  സംസാരിച്ചു. സമ്മേളനത്തിന് ശേഷം നടന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ടോമി കുറ്റിയാങ്കല്‍ (കോട്ടയം ജില്ലാ പ്രസിഡന്റ്), സിബി തോട്ടുപുറം (ജില്ലാ ജന. സെക്രട്ടറി), റോയി പാലാ ബേക്കേഴ്‌സ് (ജില്ലാ ഖജാഞ്ചി) എന്നിവര്‍ ചുമതലയേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക