|    Jun 22 Fri, 2018 2:48 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മെഡിക്കല്‍ ഷോപ്പ് തീയിട്ടു നശിപ്പിച്ചു

Published : 20th January 2017 | Posted By: fsq

 

തൊടുപുഴ: ഇടവെട്ടിയില്‍ കേരള കോണ്‍ഗ്രസ് നേതാവിന്റെ മെഡിക്കല്‍ ഷോപ്പ് രാത്രിയില്‍ തീയിട്ടു നശിപ്പിച്ചു. കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജയകൃഷ്ണന്റെ പുതിയേടത്ത് മെഡിക്കല്‍സിനാണ് തീപിടിച്ചത്.വ്യാഴാഴ്ച രാത്രി 9.30ഓടെ ജയകൃഷ്ണന്‍ മെഡിക്കല്‍ ഷോപ്പ് അടച്ചതിന് ശേഷം വീട്ടിലേക്ക് പോയി. അടുത്തുള്ള മല്‍സ്യ ഹോള്‍സെയില്‍ ഷോപ്പ് രാത്രി 11 മണി വരെ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് കടയ്ക്ക് തീയിട്ടതെന്ന് കരുതുന്നു. കടയുടെ ഷട്ടറിലെ ഒരു ഭാഗം മാത്രമേ സാധാരണ താഴിട്ട് പൂട്ടാറുള്ളൂ. താഴിടാത്ത മറു ഭാഗം അഞ്ച് സെന്റീമീറ്ററോളം പൊക്കാ ന്‍ കവിയും. ഇതിലൂടെ പെട്രോള്‍ ഒഴിച്ച ശേഷം കരിയിലയും പേപ്പറും ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന അലമാരയ്ക്കും മരുന്നുകള്‍ക്കും നാശനഷ്ടമുണ്ടായി. അലമാരയുടെ ചില്ലുകളും തകര്‍ന്നു. അടുത്ത വീട്ടിലെ സ്ത്രീ രാവിലെ ആറോടെ മുറ്റമടിക്കാനിറങ്ങിയപ്പോഴാണ് തീ പിടിച്ചെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ജയകൃഷ്ണനെ വിളിക്കുകയായിരുന്നു. സംഘടനയുടെ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായ തന്റെ ഇടപെടലുകളില്‍ എതിര്‍പ്പുള്ളവരാകാം കൃത്യത്തിന് പിന്നിലെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു.സംഭവത്തില്‍ തൊടുപുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss