|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളാ കോണ്‍ഗ്രസ് ട്രെയിന്‍ തടയല്‍ സമരം നടത്തി

Published : 24th June 2017 | Posted By: fsq

 

കോട്ടയം: ഉല്‍പാദനച്ചെലവിനേക്കാള്‍ 50 ശതമാനമെങ്കിലും ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക വിളകള്‍ക്ക് എല്ലാ വര്‍ഷവും കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും ഇത് ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി. കാര്‍ഷിക വിളകള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ എം മാണി.   ബീഫിന്റെ പേരില്‍ നിയമ ഭേദഗതിക്ക് വ്യഗ്രത കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകനെ സഹായിക്കാന്‍ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക