|    Jul 24 Mon, 2017 2:00 pm
Home   >  Todays Paper  >  Page 5  >  

കേരളാ കോണ്‍ഗ്രസ് എമ്മിന് 15 സീറ്റ് തന്നെ; സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

Published : 3rd April 2016 | Posted By: SMR

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) കഴിഞ്ഞതവണ മല്‍സരിച്ച 15 സീറ്റുകളില്‍ ഇത്തവണയും മല്‍സരിക്കും. അധികമായി സീറ്റുകള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ്സും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വിട്ട്‌നല്‍കണമെന്ന് കോണ്‍ഗ്രസ്സും ഉഭയകക്ഷി ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും ഉറച്ചുനിന്നതോടെ സമവായമാവാതെ പിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. കോണ്‍ഗ്രസ്സുമായുള്ള ധാരണയനുസരിച്ച് പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ്തന്നെ മല്‍സരിക്കും.
നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അധിക സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറിയതെന്ന് കെ എം മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക