|    Mar 23 Thu, 2017 7:55 am
FLASH NEWS

കേരളാ കോണ്‍ഗ്രസ്സുകളെ യോജിപ്പിക്കാന്‍ നീക്കം തുടങ്ങി

Published : 10th August 2016 | Posted By: SMR

കൊച്ചി: കേരളാ കോണ്‍ഗ്രസ്സുകള്‍ക്ക് യോജിക്കാനുള്ള സമയമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നതെന്നും ഭിന്നിച്ചുനില്‍ക്കുന്ന ഗ്രൂപ്പുകള്‍ ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്. ഇതിനായി തന്റെ നേതൃത്വത്തില്‍ ചര്‍ച്ച ആരംഭിക്കുകയും പല കേരളാ കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യം പ്രാഥമികമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാവരും അനുകൂലമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പിലെ പല നേതാക്കളോടും താന്‍ ഇക്കാര്യം സൂചിപ്പിച്ചു. വളരുന്തോറും പിളരും എന്നതിനു പകരം പിളരുന്തോറും വളരണമെന്നാണ് തന്റെ നിലപാട്.  പല കേരളാ കോണ്‍ഗ്രസ്സുകളും ഇപ്പോള്‍ ഒരു മുന്നണിയിലുമില്ലാതെ നില്‍ക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷവുമായി സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ്സുകള്‍ ആ മുന്നണിയുടെ ഭാഗമാണോയെന്നു ചോദിച്ചാല്‍ അതേ എന്നാല്‍, അല്ലേയെന്നു ചോദിച്ചാല്‍ അല്ല എന്നതാണ് അവസ്ഥ. കേരളാ കോണ്‍ഗ്രസ്സുകള്‍ എല്ലാവരും കൂടി യോജിച്ച് എന്‍ഡിഎയുടെ ഭാഗമാവണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക