|    Oct 21 Sat, 2017 7:42 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സില്‍ (സ്‌കറിയ) നിന്നു കൂട്ടരാജി

Published : 14th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്സില്‍ (സ്‌ക്കറിയ) നിന്നു ഒരു വിഭാഗം സംസ്ഥാന  ജില്ലാ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചു. ഇവര്‍ ഇനി പിടിഎ റഹിം എംഎല്‍എ യുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ട്രേഡ് യൂനിയന്‍ വിഭാഗം ആയ കെടിയുസിയുടെ നേതാക്കളും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്് ഇ സാബുമോന്‍,ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്് റിയാസ്,യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി  ഫിറോസ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കെടിയുസി ജില്ലാ പ്രസിഡന്റുമായ ബാബു ചെമ്പകശ്ശേരി ,പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും കെടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ  ഇളംമ്പള്ളൂര്‍ എം സുധി, കെടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് വടമണ്‍ ജോയി ,പാര്‍ട്ടി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്് സുരേഷ് പുനലൂര്‍ ,വനിതാ കോണ്‍ഗ്രസ ജില്ലാ ജനറല്‍ സെക്രട്ടറി ശശികല എസ് ആശ്രാമം എന്നിവരേക്കൂടാതെ അറുപതോളം പ്രവര്‍ത്തകരും രാജിവച്ചു. 17 ന് തിരുവനന്തപുരത്ത് നടക്കുന്ന നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ സംസ്ഥാന കര്‍ഷക സംഗമത്തില്‍ അംഗത്വം  സ്വീകരിക്കുമെന്ന് നേതാക്കളുമായ ബാബു ചെമ്പകശ്ശേരി, ഇ സാബു മോന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക