|    Oct 20 Sat, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളാ കോണ്‍ഗ്രസ്സില്‍ സമവായം

Published : 24th May 2017 | Posted By: fsq

 

തിരുവനന്തപുരം/കോട്ടയം:  സിപിഎമ്മുമായി കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കിയത് പ്രാദേശിക സഖ്യം മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മാണി നിലപാട് വ്യക്തമാക്കിയത്. മാണിയുടെ വിശദീകരണത്തില്‍ തൃപ്തനാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. ഇതോടെ പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ തമ്മിലുള്ള ശീതസമരത്തിന് താല്‍ക്കാലിക വിരാമമായി. കോട്ടയത്തെ സഖ്യത്തെ ചൊല്ലി പാര്‍ട്ടിയില്‍ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ചേരിതിരിവ് നിലനിന്ന സാഹചര്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. കോട്ടയത്തേത് പ്രാദേശിക സഖ്യം മാത്രമാണെന്നും അതിന് കൂടുതല്‍ അര്‍ഥങ്ങള്‍ കല്‍പിക്കേണ്ടെന്നും മാണി യോഗത്തില്‍ വ്യക്തമാക്കി. ചരല്‍ക്കുന്ന് ക്യാംപിലെടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനും യോഗത്തില്‍ ധാരണയായി. അതേസമയം, മാണിക്കു മാണിയുടെ വഴിയും ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.ആദ്യമന്ത്രിസഭയുടെ 60ാം വാര്‍ഷികാചരണസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എട്ടു പാര്‍ട്ടികളുടെ കൂട്ടായ്മയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചത്. അപ്പോള്‍ യുഡിഎഫിലുണ്ടായിരുന്ന കക്ഷിയെ ഇപ്പോള്‍ എല്‍ഡിഎഫിലെടുക്കേണ്ട കാര്യമില്ലെന്നും കാനം സൂചിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss