|    Mar 26 Sun, 2017 4:48 pm
FLASH NEWS

കേരളാ കോണ്‍ഗ്രസ്സിന്റേത് ജനപക്ഷ നയം: മാണി

Published : 11th September 2016 | Posted By: SMR

കോട്ടയം: സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസമാണ് സ്വതന്ത്ര ബ്ലോക്കായി ഇരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എടുത്ത നിലപാടിന് പിന്നിലുള്ളതെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി.
കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ ക ണ്‍വന്‍ഷ ന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ നീക്കത്തി ല്‍ ഒളിയമ്പെയ്തും മറ്റു കുല്‍സിതമാര്‍ഗങ്ങള്‍ അവലംബിച്ചും പാ ര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ജനകീയപ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാന്‍ നേതൃത്വം ന ല്‍കുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ ആത്യന്തികമായി വിജയിക്കും. ഒറ്റയ്ക്കായ കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. കള്ളക്കേസില്‍ കുടുക്കി കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാം എന്നുള്ള ധാരണ ആര്‍ക്കും വേണ്ട. ഇത്തരത്തിലുള്ള ഭീഷണികളെ കേരളാ കോണ്‍ഗ്രസ് വിലവയ്ക്കില്ല.
നിയമസഭ അംഗീകാരം നല്‍കിയിട്ടുള്ള ബജറ്റ് നികുതി ഇളവുകള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത് യുക്തിസഹമോ നീതിയുക്തമോ അല്ല. വളരെ ലാഘവത്തോടെ തന്നെ ക്രിമിനല്‍ക്കേസില്‍ പ്രതിയാക്കിയിരിക്കുകയാണ്.
തോംസണ്‍ ഗ്രൂപ്പ് നികുതി വെട്ടിച്ചത് ഇടതുപക്ഷത്തിന്റെ കാലത്താണ്. ഞാന്‍ ധനമന്ത്രിയായിരിക്കെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, ഇതു പോലും ക്രിമിനല്‍ക്കുറ്റമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നു കെ എം മാണി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക